മാധ്യമപ്രവര്‍ത്തകനായ പി.ജി.എസ് സൂരജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ദി സീക്രട്ട് മെസ്സെഞ്ചേഴ്സ് ‘ എന്ന ഷോര്‍ട്ട് ഫിലിമിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്ത് നടന് അജു വര്‍ഗീസ്. 800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെക്കേഇന്ത്യയിലുള്ള ഒരു വനത്തിലുള്ളില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.മാധവം മൂവീസിന്റെ ബാനറില്‍ ബിജേഷ് നായര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തൃശൂര്‍ ഫോക്ലോര് ഫെസ്റ്റിവല്‍, അബുദാബി നിനവ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സ്, ചാവറ ഫിലിം സ്കൂള്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സ് തുടങ്ങിയ നിരവധി ചലച്ചിത്രമേളകളിലേയ്ക്ക് ഇതിനോടകം തിരഞ്ഞെടുക്കപ്പെട്ട ചിത്രം മലയാള ഹ്രസ്വചിത്ര ചരിത്രത്തിലെ പ്രധാന ചിത്രമായി മാറുമെന്ന് ഉറപ്പാണ്. കളരിപ്പയറ്റും, പൂതന്‍ തിറ എന്ന കലാരൂപവും സംയോജിപ്പിച്ചുള്ള കഥാപശ്ചാത്തലമാണ് ചിത്രത്തിന്റേത്. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മലയാള സിനിമയിലെ മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ അണിനിരക്കുന്നു. അജഗജാന്തരം, ആറാട്ട്, കാന്താര, 777 ചാര്‍ളി, ചാവേര്‍, തുടങ്ങിയ നിരവധി സിനിമകളുടെ കളറിസ്റ്റ് ആയ രമേഷ് സി.പി ആണ് ചിത്രത്തിന്റെ കളറിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.