അബ്ദുൾ റഹീമിന്റെ മോചനത്തിനുള്ള നടപടികൾ വേഗത്തിലാകും. അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള അനുരഞ്ജന കരാറിൽ എതിർഭാഗത്തുള്ളവർ ഒപ്പിട്ടു . ദയാധനമായ ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്ക് റഹീമിന് വേണ്ടി സൗദി ഗവർണറേറ്റിന് കൈമാറിയതിന് പിന്നാലെയാണ് അനസിന്റെ അനന്തരാവകാശികൾ അനുരഞ്ജന കരാറിൽ ഒപ്പ് വെച്ചത്. ഇരുവിഭാഗവും ഉദ്യോഗസ്ഥർ സാക്ഷിയായി കരാറിൽ ഒപ്പ് വെച്ചതോടെ റഹീമിന്റെ മോചനം യാഥാർത്ഥ്യമാവാൻ പോകുകയാണ്.
അബ്ദുൾ റഹീമിന്റെ മോചനത്തിനുള്ള നടപടികൾ വേഗത്തിലാകും
