തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ പാർട്ടി ഒരു അവസരം കൂടി നൽകാൻ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. കെഎസ്ആര്‍ടിസി ഡ്രൈവർ, മേയര്‍ വിവാദത്തിൽ ബസ്സിലെ മെമ്മറി കാര്‍ഡ് കിട്ടാത്തത് ഭാഗ്യമായെന്ന് ജില്ലാ കമ്മിറ്റിയിൽ പരാമർശം ഉണ്ടായി. മേയറും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎൽഎയും പക്വതയില്ലാതെ പെരുമാറിയെന്നാണ് വിമർശനം. കോര്‍പറേഷൻ ഭരണത്തിലെ വീഴ്‌ചകളും പ്രവര്‍ത്തന ശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന തിരിച്ചറിവിലാണ് പാര്‍ട്ടിയുടെ ഇടപെടൽ.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan