പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുന്നതിനെക്കുറിച്ച് പാർട്ടി അറിഞ്ഞിരുന്നില്ല എന്ന് സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ. തീരുമാനിക്കും മുൻപ് പാർട്ടിയിൽ ചർച്ച ചെയ്യാത്തത് സി പി എമ്മി ൽ കടുത്ത അതൃപ്തിക്ക് വഴിവച്ചു.നാളെ തുടങ്ങുന്ന പാർട്ടി നേതൃയോഗങ്ങളിൽ ഇത് ചർച്ചാ വിഷയമാകും. ആലോചനയില്ലാതെ തീരുമാനമെടുത്തത് കൊണ്ടാണ് പിൻവലിച്ചതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കെ എസ് ആര്‍ ടി സി, കെ എസ് ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും 6 ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിക്കാന്‍ തീരുമാനിച്ചത്. ഡി വൈ എഫ് ഐ ഉൾപ്പെടയുള്ള യുവജന സഘടനകളുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിക്കുകയാണുണ്ടായത്.