മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി പ്രൗഢ ഗംഭീരമായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സംഘാടക സമിതി. പണപ്പിരിവ് വിവാദമായതോടെ പ്രതികരിക്കുകയായിരുന്നു സമിതി.പരിപാടി കഴിയുമ്പോൾ ഇതിന് എവിടെ നിന്ന് പണം കണ്ടെത്തി എത്ര ചിലവായി എന്നത് കൂടി ജനങ്ങളെ ബോധ്യപ്പെടുത്താൻ സംഘാടകസമിതിക്ക് ബാധ്യതയുണ്ട്. അതിനാൽ സമ്മേളന നടത്തിപ്പിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും സാമ്പത്തിക ഉറവിടം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സംഘാടക സമിതി അറിയിച്ചു.