ശനി, ഞായർ ദിവസങ്ങളിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യ സംഘം മണിപ്പൂർ സന്ദർശിക്കും. അതോടൊപ്പം ഭൂതകാലത്തിലെ അഴിമതി മറയ്ക്കാനാണ് ഇന്ത്യയെന്ന പുതിയ പേരുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. നാണക്കേട് കാരണമാണ് യുപിഎ എന്ന പഴയ പേര് ഉപേക്ഷിച്ചതെന്നും പേര് മാറ്റം സഖ്യത്തെ സഹായിക്കില്ലെന്നും പ്രധാനമന്ത്രി രാജസ്ഥാനില്‍ പറഞ്ഞു. ഇന്ത്യ എന്ന പേര് ഉപയോഗിച്ച് രാജ്യത്തെ ജനങ്ങളെ പ്രതിപക്ഷം വിഡ്ഢികളാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.