വിജയ് സേതുപതിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വിടുതലൈ 2’വിലെ പുതിയ ഗാനം റിലീസ് ചെയ്തു. ഇളയരാജ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സഞ്ജയ് സുബ്രഹ്മണ്യനും അനന്യ ഭട്ടും ചേര്‍ന്നാണ്. ഇളയരാജ തന്നെയാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും. മഞ്ജു വാര്യരുടെയും വിജയ് സേതുപതിയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയമാണ് ഗാനരംഗത്ത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചിത്രം 2024 ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തും. അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിടുതലൈ പാര്‍ട്ട് 2ന്റെ സംഗീത സംവിധാനം ഇളയരാജയാണ്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റര്‍പ്രൈസസ് മെറിലാന്‍ഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്.