ഇന്ത്യന്‍ സംഗീതലോകം ഒരിക്കലും മറക്കാത്ത ശബ്ദമാണ് മുഹമ്മദ് റഫിയുടേത്. എല്ലാ തരം പാട്ടുകളും പാടിയിട്ടുള്ള അദ്ദേഹം ആയിരത്തിലധികം പാട്ടുകള്‍ ബോളിവുഡ് സിനിമകളില്‍ മാത്രമായി പാടി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിതം തിരശ്ശീലയിലേക്ക് എത്തുകയാണ്. മകന് ഷാഹിദ് റഫിയാണ് ഇക്കാര്യം അറിയിച്ചത്. ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ 55-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ഷാഹിദ് റഫി ഇക്കാര്യം പറഞ്ഞത്. മുഹമ്മദ് റഫിയുടെ ജീവചരിത്ര ചിത്രത്തിന്റെ പ്രഖ്യാപനം ഡിസംബറില്‍ നടക്കുമെന്ന് മകന് പറയുന്നു. ഓ മൈ ഗോഡിലൂടെ ശ്രദ്ധ നേടിയ സംവിധായകന് ഉമേഷ് ശുക്ല ആയിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുക. ഇത് സംബന്ധിച്ച കരാറില്‍ ഒപ്പ് വച്ച് കഴിഞ്ഞെന്നും ഷാഹിദ് റഫി പറയുന്നു. വിവാദങ്ങളിലൊന്നും പെടാതിരുന്ന, വിനയത്തോടെ ജീവിച്ച, വലിയ സാമൂഹിക ജീവിതം നയിക്കാത്ത ആളായതിനാലാണ് റഫിയുടെ ജീവിതം ഇതുവരെ ആരും സിനിമയാക്കാതിരുന്നതെന്ന് സംവിധായകന് സുഭാഷ് ഗായ്യും ഗായകന് സോനു നിഗവും അഭിപ്രായപ്പെട്ടു.
മുഹമ്മദ് റഫിയുയെ ജീവിതം തിരശ്ശീലയിലേക്ക്
