2024 ജനുവരി 16-ന് പുതിയ ഹ്യുണ്ടായ് ക്രെറ്റ ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ നിരത്തില്‍ എത്തും. ഈ നവീകരിച്ച എസ്യുവി, അതിന്റെ 2024 മോഡല്‍ വര്‍ഷത്തേക്ക്, ഗണ്യമായ സൗന്ദര്യവര്‍ദ്ധക മെച്ചപ്പെടുത്തലുകള്‍ക്കും ഫീച്ചറുകള്‍ അപ്ഗ്രേഡുകള്‍ക്കും വിധേയമാകും. വെര്‍ണയില്‍ നിന്ന് കടമെടുത്ത 160 ബിഎച്ച്പി, 1.5 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനൊപ്പം ഇതെത്തും. നിലവിലുള്ള ഗിയര്‍ബോക്സ് കോമ്പിനേഷനുകള്‍ക്കൊപ്പം 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം എത്തും. 2024 ഹ്യുണ്ടായ് ക്രെറ്റ ഫെയ്സ്ലിഫ്റ്റ് ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം സാങ്കേതികവിദ്യ അവതരിപ്പിക്കും. വിപുലമായ സുരക്ഷാ ഫീച്ചറുകള്‍ ഈ സമഗ്ര സ്യൂട്ടില്‍ ഉള്‍പ്പെടും. ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയോടെ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിലനിര്‍ത്തിക്കൊണ്ടുതന്നെ പൂര്‍ണ്ണമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 360-ഡിഗ്രി ക്യാമറ, അപ്ഡേറ്റ് ചെയ്ത സീറ്റ് അപ്ഹോള്‍സ്റ്ററി എന്നിവയും എസ്യുവിക്ക് ലഭിക്കും. പുതുക്കിയ മോഡലിന് അടിസ്ഥാന വേരിയന്റിന് 11 ലക്ഷം രൂപ മുതല്‍ പൂര്‍ണ്ണമായി ലോഡുചെയ്ത, എഡിഎഎസ്- സജ്ജീകരിച്ച വേരിയന്റിന് 21 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്.