ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റര്‍റ്റൈനെര്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ മ്യൂസിക് റൈറ്റ്സ് കരസ്ഥമാക്കി. റെക്കോര്‍ഡ് തുകക്കാണ് റൈറ്റ്സ് വിറ്റുപോയത്. ജേക്സ് ബിജോയും ഷാന്‍ റഹ്മാനുമാണ് ഈ മാസ്സ് ആക്ഷന്‍ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ദുല്‍ഖറിന്റെ ഇതുവരെ കാണാത്ത തീപ്പൊരി സ്റ്റൈലിഷ് ലുക്കിലാണ് കിംഗ് ഓഫ് കൊത്ത പ്രേക്ഷകരിലേക്ക് എത്തുന്നത്. 95 ദിവസങ്ങള്‍ നീണ്ടു നിന്ന ഷൂട്ടിങ്ങിന് ഈ അടുത്താണ് കരൈക്കുടിയില്‍ അവസാനം കുറിച്ചത്. തിയേറ്ററില്‍ ദൃശ്യവിസ്മയം തീര്‍ക്കുന്ന ഒരു മാസ്സ് എന്റെര്‍റ്റൈനെര്‍ ആയിരിക്കും കിംഗ് ഓഫ് കൊത്ത. ദുല്‍ഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിര്‍മിക്കുന്നത് വെഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന് അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.