ലോകത്തെ ഏറ്റവും ചെലവേറിയ ആഡംബര വിവാഹം. ഈയിടെ പാരീസിലാണ് ഈ വിവാഹം നടന്നത്. വിവാഹാഘോഷത്തിനു ചെലവാക്കിയ തുക എത്രയെന്നോ? 491 കോടി രൂപ. ‘നൂറ്റാണ്ടിന്റെ കല്യാണം’ എന്ന വിശേഷണം നേടിയ വിവാഹം ആരുടേതാണെന്ന് അറിയേണ്ടേ? 26 കാരിയായ മഡലൈന്‍ ബ്രോക്ക്വേയും ജക്കബ് ലാഗ്രോണുമായും തമ്മിലുള്ള വിവാഹം. ആരാണിവര്‍? മഡലൈനിന്റെ പിതാവ് റോബര്‍ട്ട് ‘ബോബ്’ ബ്രോക്ക്വേ കാര്‍ വ്യവസായിയാണ്. ബില്‍ ഉസ്സേരി മോട്ടോഴ്സിന്റെ സിഇഒയും ചെയര്‍മാനുമാണ്. മഡലൈനും ജേക്കബും അതിഗംഭീരമായ വിവാഹ വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. വെര്‍സൈല്‍സ് കൊട്ടാരമായിരുന്നു വിവാഹ വേദി. പഷ്പാലംകൃതവും ദീപാലംകൃതവുമായിരുന്നു കൊട്ടാരം. യുഎസിലെ പ്രശസ്ത ബാന്‍ഡ് ആയ മറൂണ്‍ 5 ന്റെ കിടിലന്‍ സംഗീതം. അതിഥികളെയെല്ലാം സ്വകാര്യ വിമാനങ്ങളിലാണ് വേദിയിലേക്ക് എത്തിച്ചത്. ഒരാഴ്ച നീണ്ട വിവാഹ ആഘോഷങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ വിവാഹത്തിന്റെയും വിരുന്നിന്റേയും വീഡിയോകള്‍ വൈറലാണ്.
ഏറ്റവും ആര്‍ഭാട വിവാഹം
