വയനാട്ടിലെ മാനന്തവാടിയിൽ ഒരാളെ കൊന്ന ബേലൂര്‍ മഖ്‌ന യെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം നാലാംദിവസത്തിലേക്ക് കടന്നു. ആന ഇരുമ്പുപാലത്തിന് സമീപമുള്ളതായി സിഗ്നല്‍ ലഭിച്ചതിനെ തുടർന്ന് അതിരാവിലെ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരും മയക്കുവെടി സംഘവും വനത്തിനുള്ളിലേക്ക് കടന്നു. ഇരുമ്പുപാലത്തിന് സമീപം രണ്ടുകിലോമീറ്റര്‍ അകലെയുള്ള വനമേഖലയിലാണ് നിലവില്‍ ആനയുള്ളതെന്നാണ് വിവരം. അതോടൊപ്പം ബേലൂര്‍ മഖ്നയെ മയക്കുവെടിവെച്ച് പിടികൂടിയാലുടനെ മുത്തങ്ങ ആനപ്പന്തിയിലെത്തിക്കും, തുടർന്ന് പാര്‍പ്പിക്കാനായി 25 അടി വിസ്തൃതിയില്‍ പുതിയ ആനക്കൊട്ടിലൊരുക്കുന്നുണ്ട്. അക്രമകാരിയായ ആനയെ മെരുക്കിയെടുക്കാനാണ് പുതിയ കൂടുതന്നെ വനംവകുപ്പ് നിര്‍മിക്കുന്നത്.