യാത്രക്കാർ കുറവാകുന്നതിനാൽ കൊച്ചി മെട്രോ സ്റ്റേഷനുകളുടെ നടത്തിപ്പ് ആശങ്കയിൽ . ആലുവ മുതൽ കളമശേരി വരെയുള്ള നാല് സ്റ്റേഷനുകളിൽ നിന്നും പ്രതിദിനം 600 ൽ താഴെ യാത്രക്കാർ മാത്രമാണ് മെട്രോയിൽ കയറുന്നത്. മെട്രോയുടെ ആദ്യ ഘട്ട നിർമ്മാണം തുടങ്ങുമ്പോൾ പ്രതിദിനം 3 ലക്ഷം യാത്രക്കാർ കയറുമെന്നായിരുന്നു പറഞ്ഞിരുന്നത്.യാത്രക്കാർ കുറയുന്നത് കൊച്ചി മെട്രോ രണ്ടാം ഘട്ടത്തെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.