മാനന്തവാടിയെ വിറപ്പിച്ച കാട്ടാനയെ മയക്കുവെടി വെച്ചു. ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ദൗത്യസംഘo ആനയെ മയക്കുവെടി വെച്ചത്. ശ്രമം വിജയകരമായെന്ന് ദൗത്യസംഘം അറിയിച്ചു. മയങ്ങിതുടങ്ങിയ ആന അനങ്ങാന്‍ കഴിയാതെ നിലയുറപ്പിച്ചിരിക്കുകയാണ്. ആന പൂർണ്ണമായും മയങ്ങിക്കഴിഞ്ഞാൽ കുങ്കിയാനകളെ സമീപമെത്തിച്ച് എലിഫന്‍റ് ആംബുലന്‍സിലേക്ക് കയറ്റും.
കർണാടകയിൽ നിന്നുള്ള തണ്ണീർ കൊമ്പൻ എന്ന ആനയെയാണ് മയക്ക് വെടി വെച്ചിരിക്കുന്നത്. ആനയുടെ പിൻഭാഗത്ത് ഇടതു സൈഡിൽ ആയാണ് വെടിയേറ്റിരിക്കുന്നത്. ആന ഇപ്പോഴും വാഴത്തോട്ടത്തിൽ തന്നെ തുടരുകയാണ്. രണ്ടാം തവണ വെച്ച മയക്ക് വെടിയാണ് ആനയ്ക്ക് ഏറ്റത്. മയക്കുവെടി ഏറ്റെങ്കിലും ആന ശാന്തനാണ്.ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് നഗരത്തിൽനിന്ന് മൂന്ന് കിലോമീറ്റർ മാത്രം അകലെ ഒറ്റയാനെത്തിയത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയായിരുന്നു. ആനയെ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.