ജപ്പാനിലുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ കൺട്രോൾ റൂം തുറന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി. തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ എംബസി ഇന്ത്യൻ പൗരന്മാർക്കായി അടിയന്തര കോൺടാക്റ്റ് നമ്പറുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്.
+818039301715, +817014920049, +818032144734, +818062295382, +818032144722 എന്നിങ്ങനെയാണ് അടിയന്തര കോൺടാക്റ്റ് നമ്പറുകള്‍. sscons.tokyo@mea.gov.in, offseco.tokyo@mea.gov.in, എന്നി ഇമെയില്‍ ഐഡികള്‍ വഴിയും ബന്ധപ്പെടാന്‍ സാധിക്കും.കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ സർക്കാർ വക്താവ് അറിയിച്ചു. രണ്ട് ദിവസം തുടർ ചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.