വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റുന്നതിന് മികച്ചൊരു പ്രതിവിധിയാണ് ഇഞ്ചി. ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമായി ഇഞ്ചി ഉള്‍പ്പെടുത്തുന്നത് ശീലമാക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. ഓക്കാനം, ദഹനക്കേട് എന്നിവയ്ക്കുള്ള പ്രതിവിധിയായി ഇഞ്ചി ഉപയോഗിച്ച് വരുന്നു. 1 മുതല്‍ 2 ഗ്രാം വരെ ഇഞ്ചി കഴിക്കുന്നത് ഓക്കാനം ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍, ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ മാത്രമല്ല, മൊത്തം കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് ഹൃദയപ്രശ്‌നങ്ങളുടെയും മറ്റ് കൊളസ്‌ട്രോള്‍ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുടെയും സാധ്യത കുറയ്ക്കും. ഇഞ്ചിയില്‍ ജിഞ്ചറോള്‍, ഷോഗോള്‍, സിംഗറോണ്‍ എന്നിവയും മറ്റ് പല സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇഞ്ചി വെള്ളം ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മം നല്‍കുമെന്ന് മാത്രമല്ല പ്രായമാകുന്നതിന്റെ വിവിധ ലക്ഷണങ്ങളെ ചെറുക്കാനും കഴിയും. ഇതിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ക്ക് എല്ലാത്തരം അണുബാധകളെയും ചെറുക്കാനും ചര്‍മ്മത്തെ ആരോഗ്യകരവും വൃത്തിയുള്ളതുമാക്കാനും കഴിയും. ഇഞ്ചി വെള്ളം ആര്‍ത്തവ വേദനയും മലബന്ധവും കുറയ്ക്കാന്‍ ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ദിവസവും ഒരു നേരം ഇഞ്ചിവെള്ളം കഴിക്കുന്നവര്‍ക്ക് ദഹനക്കേടും മലബന്ധവും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പബ്മെഡ് സെന്‍ട്രലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹമുള്ളവരില്‍ ഇന്‍സുലിന്‍ പ്രതികരണം നിയന്ത്രിക്കാനും ഇഞ്ചി സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.