സമരം ചെയ്യുന്ന ആശാവർക്കർമാരോടുള്ള നിഷേധാത്മക സമീപനം കേരള സർക്കാർ അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. പാവപ്പെട്ട സ്ത്രീകള്‍ തെരുവിൽ സമരം ചെയ്യുമ്പോള്‍ പി.എസ്.സി. അംഗങ്ങള്‍ക്കും കെ.വി.തോമസിനുമെല്ലം ലക്ഷങ്ങള്‍ കൂട്ടിക്കൊടുക്കുന്നതിലൂടെ ആശാവർക്കർമാരെ അപമാനിക്കുകയാണ് എൽഡിഎഫ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.