പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിച്ചുകൊണ്ട് 1964 ലെ ഭൂപതിവു ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിലവിലെ ചട്ടമനുസരിച്ച് പട്ടയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കു മാത്രമേ സര്‍ക്കാര്‍ ഭൂമിയുടെ പട്ടയം നല്‍കാന്‍ കഴിയൂ. ഖനനം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാനാണ് നിയേഭേദഗതി വരുത്തുന്നത്. നിലവിലുള്ള വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പട്ടയം റദ്ദാക്കാന്‍ ചട്ടത്തില്‍ വ്യവസ്ഥ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ഭൂപതിവ് നിയമപ്രകാരം ഭൂമി സർക്കാർ പട്ടയം നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്കുപയോഗിക്കാൻ പാടില്ലെന്നായിരുന്നു ഹൈക്കോടതി വിധി.കർഷക ഭൂമി ഒഴികെയുള്ള പട്ടയ ഭൂമികൾ മറ്റാവശ്യങ്ങൾക്കുപയോഗിക്കുന്നതിന് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരും എന്ന സൂചനയായാണ് സർക്കാർ സ്റ്റാൻഡിങ് കോൺസൽ സി കെ ശശി സുപ്രീം കോടതിയെ അറിയിച്ചത് .