അടുത്തിടെ പുറത്തിറങ്ങിയ ‘അഭ്യൂഹം’ എന്ന ചിത്രത്തില്‍ സല്‍മാന്‍ പാടിയ ‘യെ ദുനിയാ’ എന്ന ഗസല്‍ ഗാനം യൂട്യൂബില്‍ തരംഗമാകുന്നു. അഞ്ചു ദിവസത്തിനിടെ 10 ലക്ഷത്തിലേറെ ആളുകളാണ് പാട്ട് കേട്ടിരിക്കുന്നത്. ഇതേ ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു ഇംഗ്ലീഷ് ഗാനം കൂടി സല്‍മാന്‍ ആലപിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ തുടങ്ങിയതാണ് സല്‍മാന് സംഗീതത്തോടുള്ള കമ്പം. സംഗീതത്തിനായി കപ്പലിലെ തൊഴില്‍ അവസാനിപ്പിച്ചപ്പോള്‍ പഴി പറഞ്ഞ കുടുംബവും ബന്ധുക്കളും ഇപ്പോള്‍ സല്‍മാന്‍ അനസിനെ ഓര്‍ത്തു അഭിമാനിക്കുകയാണ്. നവാഗത സംഗീത സംവിധായകനായ ജുബൈര്‍ മുഹമ്മദ് ആണ് ചിത്രത്തിന്റെ സംഗീത സംവീധായകന്‍. പീസ്, വിചിത്രം എന്നീ ചിത്രങ്ങള്‍ ചെയ്ത അദ്ദേഹത്തിന് സല്‍മാന്റെ ശബ്ദവും പാട്ടും ഇഷ്ടപ്പെടുകയും രണ്ട് വിത്യസ്ത രീതിയില്‍ ഉള്ള പാട്ടുകള്‍ പാടാനുള്ള അവസരം കൊടുക്കുകയും ചെയ്തു. ഈ ചിത്രത്തില്‍ സല്‍മാന്‍ പാടിയ റോക്ക് സോങ് ‘ഹീറോ’ 6 ലക്ഷത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞു.