പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം തിയറ്ററുകളിലെത്തുക ഏപ്രില്‍ 28 ന് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. അഗ നഗ എന്ന് തമിഴില്‍ ആരംഭിക്കുന്ന ഗാനത്തിന്റെ വിവിധ ഭാഷാ പതിപ്പുകള്‍ ഒരുമിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. തൃഷ അവതരിപ്പിക്കുന്ന കുന്ദവൈക്കും കാര്‍ത്തി അവതരിപ്പിക്കുന്ന വല്ലവരായന്‍ വന്ദിയത്തേവനും ഇടയിലുള്ള പ്രണയമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ലിറിക് വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. ‘അകമലര്‍ അകമലര്‍ ഉണരുകയായോ/ മുഖമൊരു കമലമായ് വിരിയുകയായോ/ പുതുമഴ പുതുമഴ ഉതിരുകയായോ/ തരുനിര മലരുകളണിവു ആരത്…. ആരത് എന്‍ ചിരി കോര്‍ത്തത്…’ എന്നാണ് മലയാളം ഗാനത്തിലെ വരികള്‍. റഫീക്ക് അഹമ്മദ് രചിച്ച് ഏ ആര് റഹ്മാന് സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. സാഹിത്യകാരന് കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വപ്രസിദ്ധ ചരിത്ര നോവല്‍ പൊന്നിയിന്‍ സെല്വന് ആധാരമാക്കിയാണ് മണിരത്നം അതേ പേരില്‍ തന്നെ ദൃശ്യ സാക്ഷത്ക്കാരം ഒരുക്കിയിരിക്കുന്നത്. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്, തൃഷ കൃഷ്ണന്, റഹ്മാന്, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്, ലാല്‍, അശ്വിന് കാകുമാനു, റിയാസ് ഖാന്, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങിയവരാണ് അഭിനേതാക്കള്‍.