അഞ്ചാം തലമുറ ലെക്സസ് ആര്‍എക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ ലെക്സസ് ആര്‍എക്‌സ്‌ന് രണ്ട് പവര്‍ട്രെയിനുകള്‍ ഉണ്ട്. ലെക്സസ് ആര്‍എക്‌സ് രണ്ട് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ആര്‍എക്‌സ് 350എച്ച് ലക്ഷ്വറി ഹൈബ്രിഡ്, ആര്‍എക്‌സ് 500എച്ച് എഫ് സ്‌പോര്‍ട്+ എന്നിവയാണത്. ആര്‍എക്‌സ് 350എച്ച് 95.80 ലക്ഷം രൂപയും ആര്‍എക്‌സ് 500 എച്ച് 1.18 കോടി രൂപയുമാണ് വില. ഉപഭോക്താക്കള്‍ക്ക് മാര്‍ക്ക് ലെവിന്‍സണ്‍, പാനസോണിക് ഓഡിയോ സിസ്റ്റങ്ങള്‍ തിരഞ്ഞെടുക്കാം. ലെക്സസ് ആര്‍എക്‌സ് ന് ഡ്രൈവര്‍ സഹായത്തിനുള്ള ഒരു സ്റ്റാന്‍ഡേര്‍ഡായി ഏറ്റവും പുതിയ ലെക്‌സസ് സേഫ്റ്റി സിസ്റ്റം+ 3.0 ഉണ്ട്. ഡയറക്ട്-4-ഡ്രൈവ് ഫോഴ്സ് ടെക്നോളജി, എച്ച്ഇവി സിസ്റ്റം, ശക്തമായ ടര്‍ബോ ഹൈബ്രിഡ് പ്രകടനം തുടങ്ങിയ സവിശേഷതകളും എസ്യുവി വാഗ്ദാനം ചെയ്യുന്നു. കണക്റ്റഡ് ഫീച്ചറുകളും സേവനങ്ങളും ലഭിക്കുന്ന ഇന്ത്യയിലെയും ഏഷ്യയിലെയും ആദ്യത്തെ ലെക്‌സസ് മോഡല്‍ കൂടിയാണ് ആര്‍എക്‌സ്. ഇതില്‍ തന്നെ ആര്‍എക്‌സ് 350എച്ച് ലക്ഷ്വറി ഹൈബ്രിഡിന് എട്ട് കളര്‍ ഓപ്ഷനുകളുണ്ടെങ്കില്‍, ആര്‍എക്‌സ് 500എച്ച് എഫ് സ്‌പോര്‍ട്+ ന് ആറ് കളര്‍ ഓപ്ഷനുകളുണ്ട്. സോണിക് കോപ്പറിന്റെ രൂപത്തില്‍ ഒരു പുതിയ കളര്‍ ഓപ്ഷന്‍ ഉണ്ട്.