മദ്യപാനം അവസാനിപ്പിക്കുക എന്ന തീരുമാനം ഒരു സ്ഥിര മദ്യപാനി സംബന്ധിച്ചിടത്തോളം യാഥാര്‍ഥ്യമാക്കുക എന്നത് മനസില്‍ കാണുന്ന പോലെ അത്ര എളുപ്പമായിരിക്കില്ല. സ്ഥിരമായി മദ്യപിക്കുന്നത് നിര്‍ജ്ജലീകരണം, കുറഞ്ഞ ചിന്താശേഷി, ആശയക്കുഴപ്പം, ഉറക്കമില്ലായ്മ, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കും. ഇതിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ തുടങ്ങിയ്ക്ക് കാരണമാകും. കൂടാതെ കരളിനെ ബാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പുറമേ വ്യക്തി ജീവിതത്തിലെ സന്തോഷത്തെയും മദ്യം കവര്‍ന്നെടുക്കുന്നു. ഒരു മാസം മദ്യം കഴിക്കാതെയിരുന്നാല്‍ സ്ഥിര മദ്യപാനികള്‍ മദ്യം ഉപേക്ഷിക്കുമ്പോള്‍ തുടക്കത്തില്‍ ഉത്കണ്ഠ, ഉറക്കത്തകരാര്‍, നിര്‍ജലീകരണം, ദേഷ്യം എന്നിങ്ങനെ നേരിട്ടേക്കാം. എന്നാല്‍ രണ്ടാഴ്ച കൊണ്ട് ഈ ലക്ഷണങ്ങളെല്ലാം മാറുന്നതാണ്. തുടര്‍ന്ന് കരളിന്റെ ആരോഗ്യം മെച്ചപ്പെടും. കരളില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് കുറശ്ശേയായി മാറി തുടങ്ങാനും ഈ സമയം സഹായിക്കും. സ്ഥിരം മദ്യപാനികളുടെ വയറില്‍ സാധാരണയിലും കവിഞ്ഞ ദഹനരസങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് വയറിന്റെ ആവരണത്തെ ക്ഷയിപ്പിക്കും. ഇവിടെ നീര്‍ക്കെട്ടും മറ്റും ഉണ്ടാകാനും മദ്യം കാരണമാകും. മദ്യപാനം നിര്‍ത്തുന്നതോടെ വയറിന്റെ ആവരണവും പതിയെ ആരോഗ്യം പുനസ്ഥാപിക്കാന്‍ തുടങ്ങും. നെഞ്ചെരിച്ചില്‍, വയറില്‍ നിന്ന് ആസിഡ് വീണ്ടും കഴുത്തിലേക്ക് വരുന്ന ആസിഡ് റീഫ്ളക്സ് എന്നിവയ്ക്കും ശമനം ഉണ്ടായി തുടങ്ങും. മദ്യപാനം ഒഴിവാക്കുന്നതിലൂടെ നിര്‍ജലീകരണം കുറയുകയും തലവേദന പതിയെ ശമിക്കാന്‍ തുടങ്ങുകയും ചെയ്യും. രക്തസമ്മര്‍ദ്ദവും കുറയും. മൂഡും ശ്രദ്ധയും കൂടുതല്‍ മെച്ചപ്പെടും. കുറഞ്ഞത് 30 ദിവസത്തേക്ക് മദ്യം ഒഴിവാക്കിയാല്‍ കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയും അര്‍ബുദവുമായി ബന്ധപ്പെട്ട പ്രോട്ടീനുകളുടെ തോതും കുറയുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
മദ്യപാനം അവസാനിപ്പിക്കുക എന്ന തീരുമാനം
