രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും വിശദമായ മെഡിക്കൽ പരിശോധന നടത്താൻ കോടതി നിർദേശിച്ചു. ജനറൽ ഹോസ്പിറ്റലിൽ വെച്ചാണ് പരിശോധന നടത്തിയത്. രാവിലെ നടത്തിയ പരിശോധനാഫലം അനുസരിച്ച് രാഹുൽ മെഡിക്കൽ ഫിറ്റ് ആണെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഇന്ന് പുലർച്ചെ അടൂരിലെ വീട്ടിലെത്തിയാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്.പ്രാദേശിക പ്രവർത്തകർ പോലീസിനെ എതിർത്തുനിൽക്കാൻ പരമാവധി ശ്രമിച്ചു.എന്നാൽ പോലീസ് രാഹുലിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനും രാഹുലിനെ പോലീസ് വിലക്കിയിരുന്നു.
സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് പോലീസ് നടപടി. 2023 ഡിസംബർ 20ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി.അനുമതിയില്ലാതെ സമരം ചെയ്യുക പൊതുമുതൽ നശിപ്പിക്കുക കൃത്യനിർവഹണത്തിന് തടസ്സം വരുത്തുക തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്.