ഇന്ന് സമാപിക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ കൃഷി, സാമൂഹിക നീതി, വിദ്യാഭ്യാസ വിഷയങ്ങളിൽ പ്രമേയം അവതരിപ്പിക്കും. പത്തരക്ക് രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ തുടർന്ന് മല്ലികാർജുൻ ഖർഗെ നന്ദി രേഖപ്പെടുത്തും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് പൊതുസമ്മേളനത്തോടെ പ്ലീനറി സമാപിക്കും. എഐസിസി പ്ലീനറി സമ്മേളനത്തിൽ ആദ്യദിനത്തിൽ അവതരിപ്പിച്ച പ്രമേയങ്ങളിൽ സംസാരിച്ചത് കേരളത്തിൽ നിന്ന് നാല് അംഗങ്ങൾ ആണ്.
അതോടൊപ്പം 2004ലേയും2009 ലേയും പൊതുതിരഞ്ഞെടുപ്പു വിജയങ്ങൾ വ്യക്തിപരമായ സംതൃപ്തി നൽകിയെന്നും പക്ഷെ ഏറ്റവും സന്തോഷകരമായിട്ടുള്ളത് എന്റെ ഇന്നിങ്ങ്സ് ഭാരത് ജോഡോ യാത്രയോടെ അവസാനിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു എന്നും സജീവ രാഷ്ട്രീയത്തിൽ നിന്നുള്ള വിരമിക്കൽ സൂചിപ്പിച്ചു കൊണ്ടു സോണിയ ഗാന്ധി പറഞ്ഞു.