ശബരിമല രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കേണ്ട ഒന്നല്ലെന്നും, ഇതൊരു അവസരമായി എന്ന മട്ടിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെടാൻ യു ഡി എഫ് എംപിമാർ പറഞ്ഞത് നിർഭാഗ്യകരമാണെന്നും, ഒരു കാര്യത്തിലും ഒന്നിച്ചു നിൽക്കാൻ കേരളത്തിന് കഴിയുന്നില്ല എന്ന നില വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തീർഥാടനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്, ശബരിമല തയാറെടുപ്പുകൾക്ക് പണം ഒരു തടസമല്ല. കഴിഞ്ഞ 7 വർഷം കൊണ്ട് 220 കോടി ശബരിമല വികസനത്തിന് ചെലവാക്കി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല തീർഥാടനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി
