popular front

സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട്  ഇന്നലെ നടത്തിയ ഹര്‍ത്താലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമണങ്ങളാണ് ഇന്നലെ ഉണ്ടായത്. മുഖംമൂടി ആക്രമണങ്ങളും പോപ്പുലര്‍ ഫ്രണ്ട് നടത്തി. കുറച്ചുപേരെ പിടികൂടി,ബാക്കിയുള്ളവരെയും പിടികൂടും, മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയതയെ തടയാന്‍ പൊലീസിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു .കേരളം വർഗീയതയെ താലോലിക്കുന്ന നാടല്ലെന്നും അദ്ദേഹം പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങൾ ഒരു കാരണവാശാലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന്   പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . അക്രമ സമരത്തെ അപലപിക്കുന്നു. എന്നാൽ മുഖ്യമന്ത്രി അക്രമത്തെ തള്ളി പറയാത്തത് അത്ഭുതകരം. വളരെ കുറച്ച്  സ്ഥലത്തു മാത്രമാണ് പോലീസ് ഉണ്ടായിരുന്നത് അതിനാൽ  അക്രമം നേരിടാൻ പോലീസിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.പോപ്പുലർ ഫ്രണ്ടും ആർ എസ് എസും പരസപരം പാലൂട്ടി  വളരുന്നവരാണ്. നിരോധനം പരിഹാരം ആണോ എന്ന് ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

മൊബൈല്‍-ഇന്‍റര്‍നെറ്റ് രംഗത്ത് വലിയ മാറ്റത്തിന് തുടക്കമിടുന്ന ഫൈവ് ജി സേവനം ഒക്ടോബർ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്നിന് ദില്ലിയില്‍ നടക്കുന്ന ഇന്ത്യാ മൊബൈല്‍ കോൺഗ്രസിൽ  പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.ആദ്യഘട്ടത്തില്‍ നഗരങ്ങളിലും പിന്നീട് ഗ്രാമമേഖലകളിലുമാണ് ഫൈവ് ജി സേവനം ലഭ്യമാക്കുക.

മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരേ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാനാണ്  തോമസ് ഐസക്  ശ്രമിക്കുന്നത്. അന്വേഷണത്തെ നിശ്ചലമാക്കാൻ ശ്രമിക്കുകയാണ് ഐസക്. മസാല ബോണ്ട് വിതരണത്തിലെ ഫെമ ലംഘനം അന്വേഷിക്കാൻ ഇഡിക്ക് അധികാരമുണ്ട്. ഇഡി സമൻസ് ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് സാധിക്കില്ലെന്നും അന്വേഷണത്തിന്‍റെ ഭാഗമായ രേഖകൾ ഹാജരാക്കാനാണ് സമൻസ് അയച്ചതെന്നും ഇ ഡി വ്യക്തമാക്കി. മസാല ബോണ്ടിലെ ഇഡി അന്വേഷണത്തിനെതിരായി തോമസ് ഐസക് ഹർജിനല്കിയതിനെയാണ്  ഇ ഡി വിമർശിക്കുന്നത്.

വിഴിഞ്ഞം പ്രശ്‍നത്തില്‍ സിപിഎം ഇടപെടലുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞാതായി സമരസമിതി നേതാക്കൾ . മന്ത്രിസഭാ ഉപസമിതിയുമായി ചർച്ച ചെയ്ത്‌ നയപരമായ തീരുമാനങ്ങളിലേക്ക് എത്താത്താമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നിർദേശങ്ങളിൽ തിങ്കളാഴ്ച നിലപാടറിയിക്കും. സമരം ജീവന്മരണ പോരാട്ടമാണ്. ആശങ്കകൾ അവസാനിക്കുമെങ്കിൽ സമവായം സാധ്യമാണെന്നും സമരസമിതി അറിയിച്ചു.

ഇംഗിതത്തിന് വഴങ്ങാത്തതിന് 19 കാരിയെ കൊലപ്പെടുത്തിയ, ബിജെപി നേതാവിന്റെ മകൻ പുൽകിത് ആര്യ യുടെ  റിസോര്‍ട്ട് പൊളിച്ചു. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ ധാമിയാണ് റിസോര്‍ട്ട് തകര്‍ക്കാൻ ഉത്തരവ് നൽകിയത്. റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന 19 കാരി അങ്കിത ഭണ്ഡാരിയെ കനാലിൽ തള്ളിയിട്ട് കൊന്ന സംഭവത്തെ തുടർന്നാണ് നടപടി.  നേതാവിന്റെ മകൻ പുൽകിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്കര്‍, മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അങ്കിതയുടെ മൃതദേഹം ചില്ലയിലെ പവര്‍ ഹൗസിന് സമീപത്തുനിന്ന് ലഭിച്ചിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *