വയനാട്ടിലും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശമായി.രണ്ടിടത്തും ഏറെ ആവേശത്തോടെയായിരുന്നു  കൊട്ടിക്കലാശം നടന്നത്. പരസ്യപ്രചരണം അവസാനിച്ചു  ഇരുമണ്ഡലങ്ങളിലും . അതിനിടെ, വണ്ടൂരിൽ പൊലീസും യുഡിഎഫും തമ്മിൽ സംഘർഷം ഉണ്ടായി . തിരുവമ്പാടിയിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിലും നേരിയ സംഘർഷമുണ്ടായി. ചേലക്കരയില്‍ എൽഡിഎഫ് കൊട്ടിക്കലാശസ്ഥലത്തും നേരിയ സംഘർഷമുണ്ടായി.യുഡിഎഫ് അണികളെ ആവേശത്തിലാക്കി ബത്തേരിയിൽ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും റോഡ് ഷോ നടത്തി.വയനാട്ടിലും ചേലക്കരയിലും നാളെ  നിശബ്ദ പ്രചാരണമായിരിക്കും. നവംബര്‍ 13 നാണ് വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ്. പാലക്കാട്ടിലെ ജനങ്ങള്‍ 20 നാണ് പോളിം​ഗ് ബൂത്തിലെത്തുക. നവംബര്‍ 23 നാണ് മൂന്നിടത്തും വോട്ടെണ്ണല്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *