മൂന്നാറില്‍ മണ്ണിടിച്ചിലിൽ കാണാതായ രൂപേഷിന്റെ മൃതദേഹം കണ്ടെത്തി.മൂന്നാർ വട്ടവട റോഡിന് അര കിലോമീറ്റർ താഴെ മണ്ണിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.വിനോദസഞ്ചാരത്തിനായി കുടുംബത്തോടൊപ്പം ആണ് രൂപേഷ് മൂന്നാറിൽ എത്തിയത്. ഭാര്യയും മകളെയും പിതാവിനെയും രക്ഷപ്പെടുത്തിയ ശേഷം വാഹനത്തിൽ കയറുമ്പോൾ അപകടത്തിൽ പെടുകയായിരുന്നു. സംസ്ഥാനപാതയിലെ പുതുക്കുടിയിൽ വെച്ച് ഇന്നലെയാണ് കോഴിക്കോട് സ്വദേശിയായ രൂപേഷിനെ കാണാതായത്. ഇയാൾക്കൊപ്പം ഒഴുകിപ്പോയ വാഹനം കണ്ടെത്തിയിരുന്നു. രൂപേഷിനെ കണ്ടെത്താനായി തുടർന്ന തെരച്ചിൽ കാട്ടാനയുടെ ശല്യവും കനത്ത മഴയും മൂലം ഇന്നലെ നിർത്തിവെച്ചിരുന്നു . ഇന്ന് ഏഴുമണിയോടെ പുനരാരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.
മഴ കൂടുന്ന സാഹചര്യത്തിൽ മൂന്നാറിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.