ഏറ്റവും വലിയ ആന
ലോകത്തെ ഏറ്റവും ഉയരമുള്ള ആന. അതു നമ്മുടെ നാട്ടിലെ ആനതന്നെയെന്നു ആനക്കമ്പക്കാരായ മലയാളികള്‍ വാദിക്കും. എന്നാല്‍ ആഫ്രിക്കയിലുള്ള ടാന്‍സാനിയയിലുള്ള Tsavo ഈസ്റ്റ് നാഷണല്‍ പാര്‍ക്കിലെ എണ്ണായിരം കിലോ തൂക്കമുള്ള കൊമ്പനാനയാണ് ലോകത്തെ എറ്റവും ഉയരമുള്ള ആന. പതിമ്മൂന്നര അടിയിലേറെ ഉയരമുണ്ടായിരുന്ന സതോ എന്ന ആനയുടെ കൊമ്പിനുതന്നെ രണ്ടരയടി വലുപ്പമുണ്ടായിരുന്നു. പക്ഷേ, ഈ ആനയെ പത്തു വര്‍ഷംമുമ്പ് ആനക്കൊമ്പു വേട്ടക്കാര്‍ വീഴ്ത്തിക്കളഞ്ഞു. ആന ചരിഞ്ഞെങ്കിലും ഏറ്റവും ഉയരമുള്ള ആനയെന്ന ആ റിക്കാര്‍ഡ് ഇപ്പോഴും ലോകത്തെ ഒരാനയും ഭേദിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ ആന ആഫ്രിക്കയിലെത്തന്നെ അംഗോളയിലുള്ള കാട്ടാനയാണ്. ടാന്‍സാനിയയിലെ ആനയോളം ഉയരമില്ലെങ്കിലും തടിയനായ ഈ ആനയ്ക്ക് 11,000 കിലോയാണു തൂക്കം.
ഏറ്റവും വലിയ ആന
