സിട്രോണിന്റെ ബസാള്‍ട്ട് എസ്യുവി കൂപ്പെയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ മികച്ച സ്വീകാര്യത. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ എസ്യുവി കൂപ്പെയാണിത്. ഇതിന്റെ പ്രാരംഭ എക്സ് ഷോറൂം വില 7.99 ലക്ഷം രൂപയാണ്. ഓഗസ്റ്റില്‍ 579 യൂണിറ്റ് ബസാള്‍ട്ട് കമ്പനി വിറ്റു. ഓഗസ്റ്റ് 9 നാണ് കമ്പനി ഇത് അവതരിപ്പിച്ചത്. ബസാള്‍ട്ടിന് രണ്ട് പെട്രോള്‍ എഞ്ചിന് ഓപ്ഷനുകളുണ്ട്. 81 എച്പി കരുത്തും 115 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ആദ്യത്തേത്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമേ ഇത് ലഭ്യമാകൂ. 108 എച്പി കരുത്തും 195 എന്‍എം ടോര്‍ക്കും നല്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്റെ ഓപ്ഷനും ബസാള്‍ട്ടിനുണ്ട്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് വരുന്നത്. പോളാര്‍ വൈറ്റ്, സ്റ്റീല്‍ ഗ്രേ, പ്ലാറ്റിനം ഗ്രേ, ഗാര്‍നെറ്റ് റെഡ്, കോസ്മോ ബ്ലൂ എന്നിവ ഉള്‍പ്പെടുന്ന അഞ്ച് സിംഗിള്‍-ടോണ്‍ ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാകും.