ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ജനപ്രിയ എസ്യുവിയായ ആസ്റ്ററിന്റെ 2025 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. ‘ദി ബ്ലോക്ക്ബസ്റ്റര്‍ എസ്യുവി’ എന്ന പേരില്‍ വിപണനം ചെയ്യുന്ന 2025 എംജി ആസ്റ്ററിന്റെ ഇന്ത്യന്‍ വിപണിയിലെ പ്രാരംഭ എക്‌സ്-ഷോറൂം വില 9.99 ലക്ഷം രൂപയാണ്. പവര്‍ട്രെയിന്‍ എന്ന നിലയില്‍, കാറില്‍ 1.5 ലിറ്റര്‍ പെട്രോളും 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും നല്‍കിയിട്ടുണ്ട്. വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായിട്ടാണ് കമ്പനി പുതിയ ബ്രാന്‍ഡിംഗും പുതിയ സവിശേഷതകളുമുള്ള 2025 ആസ്റ്റര്‍ എസ്യുവി പുറത്തിറക്കിയത്. പുതിയ ഷൈന്‍ വേരിയന്റിനൊപ്പം 12.5 ലക്ഷം രൂപയില്‍ താഴെ എക്‌സ്-ഷോറൂം വിലയില്‍ പനോരമിക് സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്ന ഒരേയൊരു എസ്യുവിയാണ് 2025 എംജി ആസ്റ്റര്‍. കൂടാതെ, മിഡ്-സൈസ് എസ്യുവിയുടെ സെലക്ട് വേരിയന്റില്‍ ആറ് എയര്‍ബാഗുകളും പ്രീമിയം ഐവറി ലെതറെറ്റ് സീറ്റുകളും ഘടിപ്പിച്ചിരിക്കുന്നു.