കർണാടകത്തിൽ വീണ്ടും പാഠപുസ്തക വിവാദം. എട്ടാം ക്ലാസ് പാഠ പുസ്തകത്തിൽ വി.ഡി.സവർകറെ കുറിച്ച് ഉൾപ്പെടുത്തിയ പാഠഭാഗത്തെ ചൊല്ലിയാണ് വിവാദം ഉണ്ടായിരിക്കുന്നത്. ആൻഡമാനിലെ ജയിലിൽ കഴിയവേ, ബുള്‍ബുള്‍ പക്ഷിയുടെ ചിറകിൽ ഏറി സവര്‍ക്കര്‍ മാതൃരാജ്യം സന്ദർശിക്കാറുണ്ടെന്നായിരുന്നു എന്നാണ് പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. വിവാദ പാഠഭാഗം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.പാഠപുസ്തക പരിഷ്കാര സമിതിയുടെ തീരുമാനം പുനഃപരിശോധക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ശശി തരൂർ ഉണ്ടാകില്ലെന്ന് സൂചന. ഭാരത് ജോഡോ യാത്ര തുടങ്ങിയ ശേഷം ധാരണയുണ്ടാകുമെന്നുംനേതാക്കൾ സൂചിപ്പിച്ചു. ഉത്തരേന്ത്യക്കാരനല്ല ശശി തരൂർ എന്ന വാദത്തെ ഹിന്ദിയില്‍ മറുപടി പറഞ്ഞാണ് തരൂര്‍ ഇന്ന് നേരിട്ടത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് , ശശി തരൂര്‍ , മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് നിലവില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
സിപിഎം നേതാവ് കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള യോഗ്യതയായി കാട്ടിയ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് യുജിസി കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖമൂലം നൽകാൻ സിംഗിൾ ബെഞ്ച് യുജിസിക്ക് നിർദ്ദേശം നൽകി.പ്രിയ വർഗീസിന്റെ നിയമനത്തിന് നേരത്തെ ഇടക്കാല സ്റ്റേ നൽകിയ ഹൈക്കോടതി ഇത് ഒരു മാസം കൂടി നീട്ടി.
സംസ്ഥാനത്തെ ലഹരി ഉപയോഗം കൂടിയെന്ന് കണക്കുകൾ വന്നതിന് പുറമേ, ലഹരി ഉപയോഗം ദേശീയ സുരക്ഷയുടെ പ്രശ്നം കൂടിയാണെന്ന് എഡിജിപി വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെ തടയുന്നതിനായി യോദ്ധാവ് എന്ന പദ്ധതി സ്കൂളുകളിൽ തുടങ്ങും. ലഹരി ഉപയോഗിച്ചാൽമനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ സ്കൂളുകളിൽ ഒരു അധ്യാപകൻ / അധ്യാപികയെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കും. ലഹരി കടത്തുകാരുടെ സ്വത്ത് കണ്ടെത്തും.2 വർഷം വരെ NTPS നിയമപ്രകാരം കരുതൽ തടങ്കൽ വക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ കെഎസ്ആർടിസിയിലെ യൂണിയൻ നേതാക്കളുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ ചര്‍ച്ചയില്‍ ഒരു തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. സെപ്റ്റംബർ ഒന്നിന് മുമ്പ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീർത്ത് നൽകാനുള്ള നീക്കം പാളിയിരിക്കുകയാണ്. ശമ്പളം നൽകാൻ സർക്കാർ 103 കോടി രൂപ നൽകണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി ഉത്തരവിൽ സർക്കാർ ഡിവിഷൻ ബഞ്ചിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നു.
ഐഎസ്ആർഒ ചാരക്കേസില്‍ കുറ്റവിമുക്തയും മാലദ്വീപിലെ പ്രശസ്തമായ ചലച്ചിത്ര നടിയുമായിരുന്ന ഫൗസിയ ഹസന്‍ (80) അന്തരിച്ചു. ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മാലദ്വീപ് വിദേശകാര്യമന്ത്രിയാണ് ഫൗസിയ ഹസന്‍റെ മരണ വിവരം സ്ഥിരീകരിച്ചത്.