ആര് പറയുന്നതായിരിക്കും സത്യം, ആരുടെ വാക്കുകളാകും അസത്യം! തെളിവുകളിലൂടെ അത് കണ്ടെത്താന്‍ നിഗൂഢമായ വഴിത്തിരിവുകളിലൂടെ അന്വേഷിച്ചിറങ്ങുകയാണ് എസ്.ഐ ആനന്ദ് നാരായണന്. കരിയറിലെ മൂന്നാമത്തെ പോലീസ് വേഷത്തില്‍ ടൊവിനോ തോമസ് എത്തുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന സിനിമയുടെ ഒഫീഷ്യല്‍ ടീസര്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മീശ പിരിയോ, മാസ് ഗെറ്റപ്പോ ഒന്നുമില്ലാതെ തികച്ചും സാധാരണക്കാരനായൊരു റിയല്‍ പോലീസുകാരന്റെ വേഷപകര്‍ച്ചയാണ് ചിത്രത്തില്‍ ടൊവിനോയ്ക്ക് ഉള്ളത്. ഒരു പെണ്‍കുട്ടിയുടെ കൊലപാതകവും അതേ തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയെന്നാണ് ടീസര്‍ നല്കുന്ന സൂചന. മലയാളത്തിലെ എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളിലേക്കൊരു മുതല്‍ക്കൂട്ടാകും എന്ന പ്രതീക്ഷയോടെ എത്തുന്ന ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളില്‍ എത്തും.സിനിമയില്‍ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കല്‍ തോമസും ആദ്യമായി അഭിനയിക്കുന്നുമുണ്ട്.