‘തേരേ ഇഷ്‌ക് മേ’ എന്ന ചിത്രത്തില്‍ ധനുഷിനൊപ്പം കൃതി സനോണ്‍ നായികയായി എത്തും. കൃതിയുടെ മുക്തി എന്ന റോളിനെ അവതരിപ്പിക്കുന്ന ടീസര്‍ പുറത്തിറക്കി. മുക്തി എന്ന കഥാപാത്രത്തിന്റെ ആഴവും തീവ്രതയും സങ്കീര്‍ണ്ണതയും വ്യക്തമാക്കുന്നതാണ് ടീസര്‍. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൌസും ടിസീരിസിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷന്‍ കുമാറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സംഗീത ഇതിഹാസം എ.ആര്‍. റഹ്മാന്‍ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നു. രാഞ്ജാന എന്ന ചിത്രത്തില്‍ മുന്‍പ് ഇതേ കൂട്ട്‌കെട്ട് ഒന്നിച്ചിരുന്നു. ധനുഷിന്റെ തിരക്കുകള്‍ കാരണം കാലതാമസം നേരിട്ട തേരേ ഇഷ്‌ക് മേ 2025-ല്‍ തിയേറ്റര്‍ റിലീസ് ലക്ഷ്യമിടുകയാണ്. ഇഡ്ഡലിക്കടെ എന്ന ചിത്രം സംവിധാനം ചെയ്ത് തീയറ്ററിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് ധനുഷ്. അതിനൊപ്പം തന്നെ ശേഖര്‍ കമുല സംവിധാനം ചെയ്ത ധനുഷ് പ്രധാന വേഷത്തില്‍ എത്തുന്ന കുബേര എന്ന ചിത്രവും റിലീസിന് ഒരുങ്ങുന്നുണ്ട്.