ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ടാറ്റ മോട്ടോഴ്സ്. വൈദ്യുത വാഹന മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിനായി രാജ്യത്തുടനീളം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ടാറ്റ മോട്ടോഴ്സിന്റെ തീരുമാനം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ കൂടുതല്‍ വികസിപ്പിക്കുന്നതിന് വിവിധ സ്ഥാപനങ്ങളുമായി ടാറ്റ മോട്ടോഴ്സ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 10,000-ലധികം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കാന്‍ ചാര്‍ജ്സോണ്‍, ഗ്ലൈഡ, സിയോണ്‍ എന്നീ കമ്പനികളുമായാണ് ടാറ്റ മോട്ടോഴ്സ് കൈകോര്‍ക്കുന്നത്. കൂടുതല്‍ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടുന്നതോടെ, ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ചാര്‍ജറുകള്‍ സ്ഥാപിക്കാനുളള സഹായം ലഭിക്കുന്നതാണ്. രാജ്യത്തെ മുന്‍നിര ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരായ ചാര്‍ജ്സോണ്‍, ഗ്ലൈഡ, സ്റ്റാറ്റിക്, പ്രധാന നഗരങ്ങളിലൂടനീളം ഏകദേശം രണ്ടായിരത്തിലധികം ചാര്‍ജ് പോയിന്റുകളുടെ സംയോജിത ശൃംഖലയാണ് ഉള്ളത്. ഇലക്ട്രിക് വാഹന മേഖല പരിപോഷിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്സ് ഇതിനോടകം തന്നെ നിരവധി തരത്തിലുള്ള മോഡലുകള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.