വാഹന വില്‍പനയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ടാറ്റ മോട്ടോഴ്‌സ്. രാജ്യത്ത് ഏറ്റവും അധികം വില്‍പനയുള്ള വാഹനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു ടാറ്റയുടെ ചെറു എസ്‌യുവി പഞ്ച്. 17547 യൂണിറ്റ് വില്‍പനയുമായി പഞ്ച് ഒന്നാമത് ഫിനിഷ് ചെയ്തപ്പോള്‍ രണ്ടാം സ്ഥാനം ഹ്യുണ്ടേയ് ക്രേറ്റയ്ക്കാണ് 16458 യൂണിറ്റാണ് മാര്‍ച്ച് മാസം മാത്രം വിറ്റത്. പഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് 61 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ ക്രേറ്റ 17 ശതമാനം വളര്‍ച്ച നേടി. ഇന്ത്യയില്‍ ഏറ്റവും അധികം വാഹനങ്ങള്‍ വില്‍ക്കുന്ന നിര്‍മാതാക്കളുടെ പട്ടികയില്‍ മാരുതി തന്നെയാണ് ഒന്നാമന്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് 15 ശതമാനം വളര്‍ച്ചയുമായി മാരുതി ഒന്നാം സ്ഥാനം നിലനിര്‍ത്തി, വില്‍പന 152718 യൂണിറ്റ്. 4.7 ശതമാനം വളര്‍ച്ചയും 53001 യൂണിറ്റ് വില്‍പനയുമായാണ് ഹ്യുണ്ടേയ്യാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ടാറ്റ 13.8 ശതമാനം വളര്‍ച്ചയും 50105 യൂണിറ്റ് വില്‍പനയുമായി മൂന്നാം സ്ഥാനത്ത് എത്തി. 40631 യൂണിറ്റ് വില്‍പനയുമായി മഹീന്ദ്രയാണ് നാലാമന്‍, വളര്‍ച്ച 12.9 ശതമാനം. 34.5 ശതമാനം വളര്‍ച്ചയും 25119 യൂണിറ്റ് വില്‍പനയുമായി ടൊയോട്ട അഞ്ചാമതുമെത്തി. കിയ (21400 യൂണിറ്റ്), ഹോണ്ട (7071 യൂണിറ്റ്), എംജി (4648 യൂണിറ്റ്), റെനോ (4225 യൂണിറ്റ്), ഫോക്‌സ്‌വാഗണ്‍ (3529 യൂണിറ്റ്) എന്നിവരാണ് ആദ്യ പത്തില്‍ എത്തിയ നിര്‍മാതാക്കള്‍.