ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടെയ്സറിന്റെ ഇന്ത്യയിലെ ലോഞ്ച് 2024 ഏപ്രില്‍ 3-ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അടിസ്ഥാനപരമായി, ഇത് മാരുതി സുസുക്കി ഫ്രോങ്സിന്റെ റീ-ബാഡ്ജ് ചെയ്ത പതിപ്പായിരിക്കും ഇത്. അകത്തും പുറത്തും ചെറിയ സൗന്ദര്യവര്‍ദ്ധക മാറ്റങ്ങളുണ്ട്. അതേസമയം ഈ പുതിയ സബ്-4 മീറ്റര്‍ എസ്യുവിയെക്കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങള്‍ ടൊയോട്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എഞ്ചിന്‍ ഓപ്ഷനുകളുടെ കാര്യത്തില്‍, പുതിയ ടൊയോട്ട ടെയ്സര്‍ എസ്യുവിയില്‍ ഫ്രോങ്ക്‌സില്‍ കാണപ്പെടുന്ന അതേ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനുകള്‍ സജ്ജീകരിക്കും. ആദ്യത്തേത് 113 എന്‍എം ടോര്‍ക്കോടെ 90 ബിഎച്ച്പി പവര്‍ നല്‍കുന്നു, രണ്ടാമത്തേത് 100 ബിഎച്ച്പിയും 147 എന്‍എം ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഫ്രോങ്ക്‌സ് പോലെ, അര്‍ബന്‍ ക്രൂയിസര്‍ ടൈസറും മാനുവല്‍, എഎംടി (ബൂസ്റ്റര്‍ജെറ്റ് വേരിയന്റുകളില്‍ മാത്രം) ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ലഭിക്കും. വില സംബന്ധിച്ച്, പുതിയ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടെയ്സറിന് മാരുതി ഫ്രോങ്ക്സിന് സമാനമായ വിലയാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 7.51 ലക്ഷം മുതല്‍ 13.03 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്സിന്റെ എക്സ് ഷോറൂം വില.