ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ വേലാര്‍ സ്വന്തമാക്കി തമന്ന ഭാട്ടിയ. ആഡംബരം നിറഞ്ഞ ഈ എസ് യു വിയ്ക്കായി തമന്ന തിരഞ്ഞെടുത്തിരിക്കുന്ന നിറം അരോയസ് ഗ്രേ കളര്‍ ഓപ്ഷനാണ്. ഏകദേശം 1.10 കോടി രൂപയാണ് രാജ്യത്ത് ഈ വാഹനത്തിനു വില വരുന്നത്. 2018 ല്‍ ഇന്ത്യയിലെത്തിയ വാഹനം 2023 ല്‍ പുതുമാറ്റങ്ങളോടെ അവതരിപ്പിച്ചിരുന്നു. 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് റേഞ്ച് റോവര്‍ വേലാറിലുള്ളത്. 250എച്പി കരുത്തും പരമാവധി 365എന്‍എം ടോര്‍ക്കും പുറത്തെടുക്കും ഈ എന്‍ജിന്‍. പരമാവധി വേഗം 217 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലേക്ക് 7.5 സെക്കന്‍ഡില്‍ പറപറക്കും വേലാര്‍. 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനും വാഹനത്തിനുണ്ട്. 204എച്പി കരുത്തും പരമാവധി 430എന്‍എം ടോര്‍ക്കും പുറത്തെടുക്കും ഡീസല്‍ എന്‍ജിന്‍. ഉയര്‍ന്ന വേഗത 210 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ വേണ്ട സമയം 8.3 സെന്‍ക്കന്‍ഡുകള്‍.