പ്രിയ വർഗീസ് ഉൾപ്പെട്ട കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടികയിലെ മറ്റു റാങ്കുകാർ കേസിന് പോകാതിരിക്കാൻ ഉന്നതപദവികൾ നൽകിയതായി ആരോപിച്ച് ഹർജിക്കാരനായ ജോസഫ് സ്കറിയ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. റാങ്ക് ലിസ്റ്റിൽ മൂന്നാം സ്ഥാനക്കാരനായിരുന്ന സി. ഗണേശനും നാലാം റാങ്കിന് ഉടമയായ പി.പി. പ്രകാശനും ഉന്നതപദവികൾ നൽകിയെന്നും രണ്ട് പേരും പ്രിയ വർഗീസിന്റെ നിയമനം നിയമപരമായി ചോദ്യം ചെയ്യാൻ ആലോചിച്ചിരുന്നുവെന്നും എന്നാൽ, ഇത് പിന്നീട് ഉപേക്ഷിച്ചെന്നും, പ്രകാശനെ പി എസ് സി അംഗവും, ഗണേശന് മറ്റൊരു സർവകലാശാലയിലെ പരീക്ഷ കമ്മീഷണറായി നിയമിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.