തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയായ അഹമ്മദ് ദേവർകോവിലും ഗതാഗത വകുപ്പ് മന്ത്രിയായ ആന്റണി രാജുവും മന്ത്രി സ്ഥാനം രാജിവച്ചു. പുതിയ മന്ത്രിമാരായ ഗണേഷ് കുമാറിന്റെയും, കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിജ്ഞ 29നെന്നാണ് സൂചന. പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിലും, കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള കുടിശിക ഇല്ലാതെ മടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ആൻറണി രാജുവും പ്രതികരിച്ചു.