സ്‌നേഹവും കരുതലും നിറയുന്ന കുഞ്ഞുമ്മകള്‍ ചരാചരങ്ങള്‍ക്കേകുന്ന മിടുമിടുമിടുക്കി തകരക്കുട്ടിയുടെ കഥയാണിത്. അമ്പേറ്റു പിടഞ്ഞ മയിലമ്മയെ ആ തങ്കക്കുട്ടി രക്ഷിക്കുന്നു; വെയിലേറ്റുവാടിയ സൂര്യകാന്തിച്ചെടിയോട് ആ അരുമക്കുട്ടി കരുണകാണിക്കുന്നു; കാക്കച്ചുണ്ടില്‍നിന്നും കഴുകന്‍ചുണ്ടില്‍നിന്നും പുലിക്കുഞ്ഞിനെ ആ ആനന്ദക്കുട്ടി കാക്കുന്നു. കുറത്തിയമ്മൂമ്മ അവള്‍ക്കു വാത്സല്യസമ്മാനമായി നല്കിയത് ഒരു വൈക്കോല്‍ത്തൊട്ടി നിറയെ നെല്ലിക്കകളാണ്: സ്വര്‍ണനെല്ലിക്കകള്‍! ആര്‍ത്തിയുടെ ചവര്‍പ്പും നന്മയുടെ മധുരവും രുചിക്കുവാനാകുന്ന ഒരുപിടി നെല്ലിക്കകള്‍ കൂട്ടുകാര്‍ക്കും ആ തൊട്ടിയില്‍നിന്നും വാരിയെടുക്കാം, ഈ കുഞ്ഞിപ്പുസ്തകത്തിലൂടെ. ‘സ്വര്‍ണനെല്ലിക്ക’. സിപ്പി പള്ളിപ്പുറം. എച്ആന്‍ഡ്‌സി ബുക്‌സ്. വില 95 രൂപ.
