ധ്യാന്‍ ശ്രീനിവാസന് നായക കഥാപാത്രത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്’. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ജൂണ്‍ 21ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ഒരു തെരഞ്ഞെടുപ്പ് സമയത്ത് പോളിങ്ങ് ബൂത്തില്‍ നടക്കുന്ന വാക്കു തര്‍ക്കവും അടിപിടിയില്‍ നിന്നുമാണ് കഥയുടെ ആരംഭം എന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുന്നത്. ആക്ഷനും പ്രണയവും നാട്ടിലെ രാഷ്ട്രീയ പ്രശ്നങ്ങളും എല്ലാം ഉള്‍പ്പെടുന്നതാകും ചിത്രമെന്നും ട്രെയിലറില്‍ നിന്നും വ്യക്തമാണ്. മൈന ക്രീയേഷന്സിന്റെ ബാനറില്‍ കെ.എന്‍ ശിവന്കുട്ടന് കഥയെഴുതി ജെസ്പാല് ഷണ്മുഖന് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനും ഗായത്രി അശോകനും നായിക നായകരായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പില്‍ അശോകന്, ശിവന്കുട്ടന്, ഗൗരി നന്ദ, അംബിക മോഹന്‍, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിര്‍മ്മല്‍ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണന്, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണന്‍കുട്ടി, പുന്നപ്ര അപ്പച്ചന്, രാജേഷ് പറവൂര്‍, രഞ്ജിത്ത് കലാഭവന്‍, ചിഞ്ചു പോള്‍, റിയ രഞ്ജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അന്തരിച്ച നടന് കൊല്ലം സുധിയുടെ അവസാന ചിത്രങ്ങളില്‍ ഒന്നാണ് ഈ ചിത്രം. ഹാസ്യത്തിനും പാട്ടുകള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.