ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ കേച്ചേരി കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ‘സ്വച്ഛന്ദമൃത്യു’. ജയകുമാര്‍, കോട്ടയം സോമരാജ്, ഡോ. സൈനുദ്ദീന്‍ പട്ടാഴി, ഖുറേഷി ആലപ്പുഴ, അഷ്‌റഫ്, നജ്മുദ്ദീന്‍, ശ്രീകല ശ്യാം കുമാര്‍, മോളി കണ്ണമാലി, ശയന ചന്ദ്രന്‍, അര്‍ച്ചന, ധന്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. മനോജ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാര്‍ നിര്‍വ്വഹിക്കുന്നു. സുധിന്‍ലാല്‍, നജ്മുദ്ദീന്‍, ഷാന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണം എഴുതുന്നു. ജൊഫി തരകന്‍, ഷഹീറ നസീര്‍ എന്നിവരുടെ വരികള്‍ക്ക് നിഖില്‍ മോഹന്‍, നവനീത് എന്നിവര്‍ സംഗീതം പകരുന്നു.