മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നിരാഹാര സത്യാഗ്രഹം നടക്കുന്ന സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കവെ മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജനപ്രതിനിധികളെ പിടിച്ചുനിര്‍ത്തി ചോദ്യംചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സമരക്കാര്‍ക്ക് ഒപ്പമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. നിങ്ങള്‍ക്ക് ഭാവിയില്‍ പ്രശ്‌നമുണ്ടാകാതിരിക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുത്തയച്ചവരെ വരച്ചവരയില്‍ നിര്‍ത്തണമെന്നും , അവരോട് രാജിവെച്ച് പോകാന്‍ പറയണം ആ സമരമാണ് നടക്കേണ്ടത് ദ്രോഹികളെ വെച്ചുപൊറുപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.