സേനകളിൽ നിന്നു വിരമിച്ചവർക്ക് ഒരേറാങ്ക് ഒരേ പെൻഷൻ പദ്ധതി പ്രകാരമുള്ള കുടിശിക ഈ മാസം പതിനഞ്ചിനു മുൻപു നൽകണമെന്ന ഉത്തരവു നിലനിൽക്കെ ഇതു നാല് ഘട്ടമായി നൽകുമെന്ന് വിജ്ഞാപനമിറക്കിയ പ്രതിരോധ മന്ത്രാലയത്തിനു സുപ്രീം കോടതിയുടെ വിമർശനം. നിയമലംഘനം അനുവദിക്കില്ലെന്നു താക്കീതു ചെയ്ത കോടതി, കുടിശിക നൽകുന്നതിനു കൂടുതൽ സമയം ചോദിച്ച മന്ത്രാലയത്തോട് നേരത്തെയിറക്കിയ ഉത്തരവ് പിൻവലിച്ച ശേഷം ആവശ്യമുന്നയിക്കാൻ നിർദേശിച്ചു. ഹർജി ഈ മാസം ഇരുപതിനു വീണ്ടും പരിഗണിക്കും.