റോയല്‍ എന്‍ഫീല്‍ഡ് ‘സൂപ്പര്‍ മെറ്റിയര്‍ 650’ ക്രൂയിസര്‍ പുറത്തിറക്കി. മോഡലിന്റെ ബുക്കിംഗ് തുടങ്ങി. റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650 സ്റ്റാന്‍ഡേര്‍ഡ്, ടൂറര്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ടൂറിംഗില്‍ വിന്‍ഡ്സ്ക്രീന്‍, ഡീലക്സ് ടൂറിംഗ് സീറ്റ്, പില്യണ്‍ ബാക്ക്റെസ്റ്റ് എന്നിവയുണ്ട്. ആസ്ട്രല്‍, ഇന്റര്‍സ്റ്റെല്ലാര്‍ എന്നിങ്ങനെ രണ്ട് കോസ്മെറ്റിക് ശ്രേണികളില്‍ മോട്ടോര്‍ സൈക്കിള്‍ ലഭ്യമാണ്. ആസ്ട്രലിന് കറുപ്പ്, നീല, പച്ച നിറങ്ങള്‍ ലഭിക്കുമ്പോള്‍ ഇന്റര്‍സ്റ്റെല്ലാറിന് ഗ്രേ, ഗ്രീന്‍ എന്നീ നിറങ്ങളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ചുവപ്പ്, നീല നിറങ്ങളിലുള്ള സെലസ്റ്റിയല്‍ കോസ്മെറ്റിക് ശ്രേണിയിലാണ് ടൂറര്‍ വേരിയന്റ് വരുന്നത്. റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയോര്‍ 650 വില (എക്സ്-ഷോറൂം), സൂപ്പര്‍ മെറ്റിയോര്‍ 650 ആസ്ട്രല്‍-3.48 ലക്ഷം രൂപ, സൂപ്പര്‍ മെറ്റിയോര്‍ 650 ഇന്റര്‍സ്റ്റെല്ലാര്‍-3.64 ലക്ഷം രൂപ, സൂപ്പര്‍ മെറ്റിയോര്‍ 650 ടൂറര്‍ സെലസ്റ്റിയല്‍-3.79 ലക്ഷം രൂപ. 47 ബിഎച്ച്പിയും 52.3 എന്‍എം ടോര്‍ക്കും വികസിപ്പിക്കുന്ന 648 സിസി പാരലല്‍-ട്വിന്‍ മോട്ടോറില്‍ നിന്നാണ് പവര്‍ വരുന്നത്. 6-സ്പീഡ് ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്.
സൂപ്പര്‍ മെറ്റിയര്‍ 650 ബുക്കിംഗ് തുടങ്ങി
