തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ എടുത്ത പരാതിയിൽ ഇന്ന് മുതൽ മൊഴിയെടുപ്പ് തുടങ്ങും. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു, മേയർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പൊതു താൽപര്യഹർജി നൽകിയ എറണാകുളം സ്വദേശിയായ അഭിഭാഷകന്റെ മൊഴി എന്നിവയാണ് രേഖപ്പെടുത്തുക. ഇവരോട് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷമാവും മേയറുടെയും എംഎൽഎയുടെയും മൊഴിയെടുക്കുകയെന്നാണ് വിവരം.
മേയർക്കും എംഎൽഎ യ്ക്കുമെതിരെ എടുത്ത പരാതിയിൽ ഇന്ന് മുതൽ മൊഴിയെടുക്കും
