ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8 നും ഹയർസെക്കന്ററി പരീക്ഷാ ഫലവും, വൊക്കേഷണൽ ഹയർ സെക്കന്ററി ഫലവും മെയ് 9 നും പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും ഫലപ്രഖ്യാപനം. 70 ക്യാമ്പുകളിലായി 14 ദിവസം കൊണ്ടാണ് മൂല്യ നിർണ്ണയം പൂർത്തിയായതെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ തവണത്തേക്കാൾ 11 ദിവസം മുൻപാണ് ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം.
എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന്
