മൂന്നാം ഘട്ടത്തിൽ മത്സരിക്കുന്ന എൻഡിഎ
സ്ഥാനാർത്ഥികൾക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണമെന്നും, ഇന്ത്യാ സഖ്യത്തിൻ്റെ നിലപാട് തുറന്ന് കാണിക്കുന്ന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണം, സംവരണം അട്ടിമറിക്കുന്നതടക്കം ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും മോദി കത്തിൽ ആവശ്യപ്പെട്ടു. അമിത് ഷാ, ശിവരാജ് സിംഗ് ചൗഹാനടക്കമുള്ള സ്ഥാനാർത്ഥികൾക്കാണ് പ്രധാനമന്ത്രി കത്തയച്ചിരിക്കുന്നത്. നേതാവ് ആരാകണമെന്നതിൽ ഇന്ത്യാ സഖ്യത്തിനകത്ത് തർക്കമാണെന്നും അധികാരം പിടിക്കാൻ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ഇന്ത്യ സഖ്യമെന്നും, അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രി എന്നതാണ് ഇന്ത്യ സഖ്യത്തിന്റെ ഫോർമുലയെന്ന് മോദി മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരിഹസിച്ചു.
