cover 19

ചിലന്തി കോളണി | സ്വീറ്റ് ബോക്‌സ്
ഇതൊരു ചിലന്തി കോളണിയാണ്. വൈദ്യുതി കമ്പികള്‍ക്കിടയിലും തൊട്ടുതാഴെ കാടുപിടിച്ച പറമ്പിലും വലകെട്ടി വിഹരിക്കുന്ന ആയിരക്കണക്കിന് എട്ടുകാലികള്‍. വൈദ്യുതി കമ്പികള്‍ക്കിടയിലും പരിസരത്തെ മരങ്ങളിലുമായി വലവിരിച്ച് കൂട് കൂട്ടിയ ചിലന്തികള്‍ക്ക് അസാമന്യ വലുപ്പമുണ്ട്. അതുകൊണ്ടുതന്നെ ഭയപ്പെടുത്തുന്നതുമാണ്. ബാലിയിലെ യാത്രയ്ക്കിടെ കണ്ട ഈ ദൃശ്യങ്ങള്‍ ഗ്രേസസ് അഡ്വഞ്ചര്‍ എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ‘ബാലിയിലെ അസ്വസ്ഥമായ കാഴ്ച’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ഉബുദില്‍ നിന്ന് ബത്തൂര്‍ മൗണ്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ കണ്ട കാഴ്ചയാണിത്. ഈ ചിലന്തികോളനി കടന്നുപോകാന്‍ ഇരുപത് മീറ്ററോളം വേണ്ടിവന്നതായാണു പോസ്റ്റില്‍ പറയുന്നത്. ലക്ഷക്കണക്കിനല്ല, കോടിക്കണക്കിന് ആളുകളാണ് ഈ വീഡിയോ ആസ്വദിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *